മംഗ്‌ളൂരു: ഉള്ളാള്‍, മഞ്ഞനാടി, കണ്ടിഗെയിലെ വീട്ടില്‍ പാചക വാതക സിലിണ്ടര്‍പ്പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ യുവതിക്കും മൂന്നു മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു. മുത്തലിബ് ഇസ്മയിലിന്റെ ഭാര്യ കുബ്ര(40), മക്കളായ മെഹ്ദി(15), മസിയ(13), മൈസ(11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ദേര്‍ളക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ വീട്ടിനകത്തും നാശനഷ്ടങ്ങളുണ്ടായി.
