കണ്ണൂര്‍: പിണറായി, വെണ്ടുട്ടായിയിലെ കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണം. ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത അക്രമികള്‍ വാതിലിനു തീയിട്ടു. പ്രിയദര്‍ശിനി സ്മാരക മന്ദിരം എന്നു പേരിട്ടിട്ടുള്ള കെട്ടിടം ഞായറാഴ്ച വൈകുന്നേരം കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരുന്നതാണ്. സി സി ടി വിയുടെ കണക്ഷന്‍ വിച്ഛേദിച്ച ശേഷമാണ് അക്രമം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമത്തിനു പിന്നില്‍ സി പി എം ആണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
