പുത്തൂര്‍: മാപലേ കൊച്ചിയിലെ എയര്‍ടെല്‍ മൊബൈല്‍ ടവറില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ബണ്ട്വാള്‍ വാഗ സ്വദേശി ഹരീഷ് നായ്ക്(30) ആണ് അറസ്റ്റിലായത്. സാംപ്യ പൊലീസ് സി.പി.ഐ രവി ബി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
നവംബര്‍ 19 നാണ് മോഷണം നടന്നത്. അന്നുതന്നെ ടവര്‍ കമ്പനി അധികൃതര്‍ സാമ്പ്യ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ കോണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മറ്റൊരു ടവറിലെ ബാറ്ററിയും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. പ്രതിയുടെ കയ്യില്‍ നിന്ന് 48,000 രൂപ വിലമതിക്കുന്ന 24 ബാറ്ററി സെല്ലുകളും രണ്ട് മൊബൈല്‍ ഫോണുകളും പ്രതി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സാംപ്യ ഇന്‍സ്പെക്ടര്‍ ജംബുരാജ് ബി മഹാജന്‍, എസ്‌ഐ സുഷമ ജി ഭണ്ഡാരി, എഎസ്‌ഐ മുരുഗേഷ് ബി, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ പ്രവീണ്‍, ഹരീഷ്, ഷരീഫ്, കോണ്‍സ്റ്റബിള്‍മാരായ ചന്ദ്രശേഖര, ശരണപ്പ, നാഗേഷ്, ദിവാകര്‍, സമ്പത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
