ഡമാസ്‌ക്‌സ്: വര്‍ഷങ്ങള്‍ നീണ്ട രക്തചൊരിച്ചലിന് ഒടുവില്‍ സിറിയയില്‍ ഏകാധിപത്യം അവസാനിപ്പിച്ച് കൊണ്ട് വിമത സേന അധികാരം പിടിച്ചെടുത്തു. ഇതിനു തൊട്ടു മുമ്പ് പ്രസിഡണ്ട് ബഷാര്‍അല്‍ അസദ് രാജ്യം വിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. തീവ്രവാദ സംഘമാണ് ഭരണം പിടിച്ചെടുത്ത വിമതസേന. അല്‍ഷാം നഗരം വിമത സൈന്യമായ ഹയാത്ത് തഹ്‌രീന്‍ വളഞ്ഞിരിക്കുകയാണ്. 13 വര്‍ഷക്കാലമായി നടന്ന ആഭ്യന്തര യുദ്ധത്തില്‍ അഞ്ചു ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. പ്രസിഡണ്ട് രാജ്യം വിട്ടു പോയെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ തെരുവിലിറങ്ങിയ ജനക്കൂട്ടം പ്രസിഡണ്ടിന്റെ പ്രതിമകള്‍ തകര്‍ത്തതായും ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രസിഡണ്ടിനെ തുണച്ചിരുന്ന സേന തലസ്ഥാനം വിട്ടു പോയതായും റിപ്പോര്‍ട്ടുകളിലുണ്ട്. സേനയ്ക്ക് ഇറാഖില്‍ അഭയം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
വിമതസേന അധികാരം പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സിറിയയിലുള്ള ഇന്ത്യക്കാര്‍ അവിടം വിടണമെന്ന് വിദേശകാര്യം മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിരുന്നു.
