48.75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 48.75 ലക്ഷം രൂപയുടെ സ്വര്‍ണവും ഇ-സിഗരറ്റില്‍ ഉപയോഗിക്കുന്ന 1.41 ലക്ഷം രൂപയുടെ ലിക്വിഡ് നിക്കോട്ടിനുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേരെ മംഗളൂരു കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയതായിരുന്നു ഇവര്‍. ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ നടന്ന പതിവ് പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. 625 ഗ്രാം 24 കാരറ്റ് സ്വര്‍ണം മുട്ടയുടെ ആകൃതിയിലുള്ള കവറില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. ഇതിന് പുറമെ ഇവരില്‍ നിന്ന് 1.41 ലക്ഷം രൂപയുടെ 147 റീഫില്‍ ലിക്വിഡ് നിക്കോട്ടിനും കസ്റ്റംസ് പിടിച്ചെടുത്തു. അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page