പുത്തൂര്‍: പുത്തൂരിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ഓംസായ് ഇന്‍ഡസ്ട്രീസ് ഉടമ ദാമോദര പൂജാരി (60)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിട്‌ള, ബദനാജെ സ്വദേശിയാണ്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വിട്‌ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
