സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പതിനാലുകാരിയെ കാറിലെത്തിയ യുവാവ് കയറിപ്പിടിച്ചു; പോക്‌സോ കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ക്കകം പ്രതിയെ പൊക്കി

കാസര്‍കോട്: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. നീര്‍ച്ചാല്‍, പാടലടുക്കയിലെ അന്‍വറി (33)നെതിരെയാണ് കേസെടുത്തത്. ഇയാള്‍ ബദിയഡുക്ക പൊലീസിന്റെ പിടിയിലാണ്. വ്യാഴാഴ്ചയാണ് സംഭവം. പതിനാലുകാരിയായ പെണ്‍കുട്ടി തനിച്ച് റോഡില്‍ കൂടി നടന്നു പോവുകയായിരുന്നു. ഇതിനിടയില്‍ കാറിലെത്തിയ അന്‍വര്‍ പെണ്‍കുട്ടിക്കു സമീപം കാര്‍ നിര്‍ത്തുകയും വഴി ചോദിക്കുകയും ചെയ്തു. ഇതിനിടയില്‍ കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ യുവാവ് കാറുമായി കടന്നു കളഞ്ഞു. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറയുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോക്‌സോ പ്രകാരം കേസെടുത്ത ബദിയഡുക്ക പൊലീസ് വിവിധ സ്ഥലങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് അന്‍വറിനെ പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വീട്ടില്‍ കവര്‍ച്ചയ്ക്ക് കയറിയ ആള്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ദേഹത്ത് ചവിട്ടി; കുഞ്ഞ് കരഞ്ഞ് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു, മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍, സംഭവം കയ്യാര്‍ ജോഡ്കല്ലില്‍

You cannot copy content of this page