മംഗളൂരു: മണിപ്പാലില്‍ ഹോട്ടല്‍ തൊഴിലാളിയെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. ഹൊന്നവാര്‍ കാസര്‍കോട് സ്വദേശി ശ്രീധര്‍(35) ആണ് കൊല്ലപ്പെട്ടത്. മണിപ്പാല്‍ ഈശ്വര്‍ നഗറിന് സമീപം റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ പ്രഭാത നടത്തക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. ബിയര്‍ കുപ്പികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രിയിലാണ് കൊലയെന്ന് പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിന്റെ കാരണം എന്താണെന്നും ആരാണ് കൊലപാതകം നടത്തിയതെന്നും വ്യക്തമല്ല. ഉഡുപ്പി എസ്.പി ഡോ.അരുണ്‍ കെ, മണിപ്പാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡോഗ് സ്‌ക്വാഡുകളും ഫോറന്‍സിക് ടീമും സ്ഥലത്തെത്തിയിട്ടുണ്ട്.
