കണ്ണൂര്‍: പാനൂരില്‍ വീണ്ടും ബോംബു സ്‌ഫോടനം. ചെണ്ടയാട്, കണ്ടോത്തും ചാലിലെ റോഡില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. രണ്ടു തവണ വലിയ സ്‌ഫോടനം ഉണ്ടായതായി പരിസരവാസികള്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ടാറിട്ട റോഡില്‍ കുഴി രൂപപ്പെട്ടതായി പൊലീസ് പറഞ്ഞു. നാടന്‍ ബോംബിന്റെ അവശിഷ്ടമെന്ന് കരുതുന്ന പ്ലാസ്റ്റിക് കവറുകളും കയറുകളും സ്ഥലത്തു നിന്നു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇതേ സ്ഥലത്ത് രണ്ടു ദിവസം മുമ്പും സ്‌ഫോടനം ഉണ്ടായിരുന്നു. കഴിഞ്ഞ ഏപ്രില്‍ പാനൂരില്‍ ബോംബു നിര്‍മ്മാണത്തിനിടയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു യുവാവ് മരിച്ചിരുന്നു.
