കണ്ണൂര്‍: കിടപ്പുമുറിയില്‍ ഒളിപ്പിച്ചുവെച്ച ബ്രൗണ്‍ഷുഗര്‍ സഹിതം മൂന്നുപേരെ ടൗണ്‍ എസ്.ഐ പി.പി ഷമീലിന്റെ നേതൃത്വത്തില്‍ പിടികൂടി. കക്കാട് കോര്‍ജാന്‍ സ്‌കൂളിന് സമീപത്തെ ശിവഗംഗയില്‍ കക്കോടന്‍ വീട്ടില്‍ പി. ഷബിന്‍(27), പാലക്കാട്ടിടം ജുമാമസ്ജിദിന് സമീപത്തെ ടി. അന്‍ഫാസ്(28), വളപട്ടണം മൂസ ക്വാര്‍ട്ടേഴ്സിലെ സി. മുഹമ്മദ് ഷിബാസ്(30) എന്നിവരാണ് പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഷബിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബ്രൗണ്‍ഷുഗര്‍. ഏച്ചൂരിലും പള്ളിക്കുന്നിലും ജിംനേഷ്യം നടത്തുന്നയാളാണ് ഷബിന്‍. മുഹമ്മദ് ഷിബാസ് നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്നു. സി.പി.ഒമാരായ പ്രമോദ്, മിഥുന്‍, രമ്യ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
