കാസര്‍കോട്: മുളിയാര്‍, പൊവ്വല്‍, ബെഞ്ച്‌കോര്‍ട്ടിനു സമീപത്തെ ഇരുനില വീട് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. കുടുംബം വിദേശത്തായതിനാല്‍ അടഞ്ഞു കിടക്കുകയായിരുന്നു വീട്. കുടുംബാംഗമായ തൗഫീഖ് റഹ്‌മാന്‍ ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലെ ജീവനക്കാരനാണ്. ഇദ്ദേഹം രണ്ടു ദിവസം മുമ്പാണ് വീട്ടിലെത്തിയത്. വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാല്‍ ബേവിഞ്ചയിലെ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം സഹോദരിയുടെ വീട്ടില്‍ പോയ തൗഫീഖ് റഹ്‌മാന്‍ ബുധനാഴ്ച രാവിലെ എത്തിയപ്പോഴാണ് ഇരുനില വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ ആദൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
