40 ദശലക്ഷം ഡോളറിന്റെ മയക്കുമരുന്നുമായി രണ്ട് ഇന്ത്യക്കാര്‍ യുഎസില്‍ അറസ്റ്റില്‍

-പി പി ചെറിയാന്‍

അയോവ: 40 ദശലക്ഷം ഡോളറിന്റെ മയക്കുമരുന്നുമായി രണ്ട് ഇന്ത്യന്‍ വംശജര്‍ യു.എസില്‍ അറസ്റ്റിലായി.
കാനഡയിലെ ഒന്റാറിയോ സ്വദേശികളായ ഇരുവരെയും 40 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്നുമായി ഇല്ലിനോയിസ് സ്റ്റേറ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ അടുത്തിടെ നടക്കുന്ന വന്‍ മയക്കുമരുന്നു വേട്ടയാണിത്.
അയോവ സ്റ്റേറ്റ് ലൈനിന് സമീപം പതിവ് ട്രക്ക് പരിശോധനയ്ക്കിടെ, 1,100 പൗണ്ടിലധികം മയക്കുമരുന്നുമായി വന്‍ഷ്പ്രീത് സിംഗ് (27), മന്‍പ്രീത് സിംഗ് (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സെമി ട്രെയിലറില്‍ ഇവ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇത് വിപുലമായ കള്ളക്കടത്ത് പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന സൂചനയെ തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയിലാണ് വന്‍ മയക്കമരുന്നു കടത്തു പിടികൂടിയത്. കാനഡയില്‍ നിന്ന് ട്രക്ക് ഇത്രയും വലിയ തോതിലുള്ള മയക്കുമരുന്നുമായി എങ്ങനെ അതിര്‍ത്തി കടന്നെന്ന് പൊലീസ് ആശങ്ക പ്രകടിപ്പിച്ചു.
ഒന്നിലധികം അതിര്‍ത്തികള്‍ ഒരു ഭയവുമില്ലാതെ മറികടന്ന സംഘത്തിന് അവരുടെ നെറ്റ്‌വര്‍ക്കുകള്‍ എത്ര ശക്തമായും ധൈര്യത്തോടെയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നെന്നു പൊലീസ് അത്ഭുതപ്പെട്ടു.
കൊക്കെയ്ന്‍ കടത്തല്‍, കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതികളെ റിമാന്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page