ജിദ്ദ: കാസര്‍കോട് സി.എച്ച് സെന്ററിന്റെ പ്രചാരണാര്‍ഥം ജിദ്ദയിലെത്തിയ സെന്റര്‍ ഭാരവാഹികള്‍ക്ക് കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ഷറഫിയ ക്വാളിറ്റി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഹസ്സന്‍ ബത്തേരി ആധ്യക്ഷം വഹിച്ചു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് റസാക്ക് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ് മുഖ്യാതിഥിയായി.
ജില്ലാ സി.എച്ച് സെന്റര്‍ വൈസ് ചെയര്‍മാന്‍ കരീം കോളിയാട്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, കോര്‍ഡിനേറ്റര്‍ അഷ്റഫ് എടനീര്‍, ജലീല്‍ കോയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വ്യവസായികളായ ഫാഇദ അബ്ദുറഹ്‌മാന്‍, പി.ബി സലാം, സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ മുണ്ടക്കുളം, നാസര്‍ മച്ചിങ്കല്‍, അഷ്റഫ് താഴക്കോട്, സിറാജ് കണ്ണവം, സകരിയ കണ്ണൂര്‍, ലത്തീഫ്, ഷൗക്കത്ത്, ഇഖ്ബാല്‍ തൃക്കരിപ്പൂര്‍, അബ്ബാസ് കോണ്‍സുലേറ്റ്, പി.വി സൈതലവി, മുജീബ് വെള്ളേരി, വനിതാ വിംഗ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ മുംതാസ്, ഷമീല മൂസ, കുബ്ര ലത്തീഫ്, മിസ്രിയ ഹമീദ്, നസീമ ഹൈദര്‍ സംബന്ധിച്ചു.
കാദര്‍ ചെര്‍ക്കള, ഇസ്മായില്‍ ഉദിനൂര്‍, ഹമീദ് ഇച്ചിലങ്കോട്, ഹാഷിം കുമ്പള, ജലീല്‍ ചെര്‍ക്കള, യാസീന്‍ ചിത്താരി, സലാം ബെണ്ടിച്ചാല്‍, എം.സി മുഹമ്മദ്, സിദ്ധീഖ് ബായാര്‍, അബ്ദു പെര്‍ള, ഫഹദ് ചന്തേര, അസീസ് പാപ്പിയാര്‍, അഷ്റഫ് കോളിയടുക്കം, നജീബ് മള്ളങ്കൈ, താജു ബാങ്കോട്, ഫവാഹിദ് തൃക്കരിപ്പൂര്‍, ഹാരിസ് മൊഗ്രാല്‍, ഹമീദ് കുക്കാര്‍, ജമാല്‍ നെല്ലിക്കുന്ന്, സിദ്ദീഖ് കൊമ്പോട്, അഷ്റഫ്, റാഷിദ് വലിയപറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും നസീര്‍ പെരുമ്പള നന്ദിയും പറഞ്ഞു.
