പാലക്കാട്: മോട്ടോര്‍ വാഹനവകുപ്പിലെ എഎംവിഐയും നടനുമായ ഉദ്യോഗസ്ഥന് സസ്പെന്ഷന്.
ഒറ്റപ്പാലം ജോയിന്റ് ആര്‍ടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ചെറുവത്തൂര്‍ കൊവ്വല്‍ സ്വദേശി എം മണികണ്ഠനെയാണ് സസ്പെന്‍ഡ് ചെയ്തത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ മാസം മണികണ്ഠന്റെ ഒറ്റപ്പാലത്തെ വാടക വീട്ടിലും ചെറുവത്തൂരിലുള്ള വീട്ടിലും കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ പരിശോധന നടത്തിയിരുന്നു. വീട്ടില്‍ നിന്ന് 1,90,000 രൂപ പിടികൂടിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തിന്റെ നിരവധി രേഖകളും തെളിവുകളും മൊബൈല്‍ ഫോണുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അഞ്ചാം പാതിര, ജാനകീജാനെ, ആട് 2 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മണികണ്ഠന്.