കണ്ണൂർ: എൽകെജി വിദ്യാർഥിയെ വാട്ടർ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളായ മണിയുടെയും സ്വർളയുടെയും മകൻ വിവേക് മുർമു(5)വാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4 മുതൽ കുട്ടിയെ കാണാനില്ലായിരുന്നു.തുടർന്ന് നാട്ടുകാരും വീട്ടുകാരും പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താത്തതിനാൽ അഗ്നിരക്ഷാസേനയെയും വിളിച്ചു. തിരച്ചിലിനിടെ പെരിങ്ങോം അഗ്നിരക്ഷാസേനയാണ് സ്വകാര്യ ആശുപത്രി നിർമാണത്തിനായി താൽക്കാലികമായി ഉണ്ടാക്കിയ ജലസംഭരണിയിൽ മൃതദേഹം കണ്ടെത്തിയത്. മണിയും സ്വർളയും മൂന്നു വർഷമായി കാക്കയംചാൽ സെന്റ് സെബാസ്‌റ്റ്യൻസ് കോൺവന്റിലെ തൊഴിലാളികളാണ്. മാതാപിതാക്കൾക്കൊപ്പം പണിയെടുക്കുന്ന ആശുപത്രി പരിസരത്ത് എത്തിയതായിരുന്നു കുട്ടി. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം ഗവ.മെഡി ക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചെറുപുഴ ജെഎംയുപി സ്കൂൾ വിദ്യാർഥിയാണ് വിവേക്.
