കണ്ണൂര്‍: വിവാഹഭ്യര്‍ത്ഥന നിരസിച്ച ഭര്‍തൃമതിയായ യുവതിയെ ഹെല്‍മെറ്റ് കൊണ്ട് തലക്കടിക്കുകയും കുട കമ്പി കൊണ്ട് കുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പെരിങ്ങോം പൊലീസ് കേസെടുത്തു.
വെള്ളോറയിലെ ഇരുപത്തിയെട്ടുകാരിയാണ് പരാതിക്കാരി. വെള്ളോറ അറക്കല്‍പാറ സ്വദേശി രതീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 26ന് രാവിലെ ഒമ്പത് മണിക്ക് അറക്കല്‍ പാറ നീലിയാര്‍ ഭഗവതി ക്ഷേത്രത്തിനടുത്ത് വെച്ചാണ് സംഭവം. യുവതിയെ തടഞ്ഞ് നിര്‍ത്തിയ പ്രതി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. യുവതി അഭ്യര്‍ഥന നിഷേധിച്ചതോടെ പ്രകോപിതനായ യുാവാവ് കയ്യിലുണ്ടായിരുന്ന ഹെല്‍മെറ്റ് കൊണ്ട് യുവതിയുടെ തലക്കടിക്കുകയും കുടക്കമ്പി കൊണ്ട് കൈ വിരലിന് കുത്തുകയും ചെയ്തുവെന്നാണ് പരാതി.