കാസർകോട് :ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രി എ.ആർ.ടി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രി കോംപൗണ്ടിൽ റെഡ് റിബൺ മാതൃകയിൽ ദീപം തെളിച്ചു. ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന സന്ദേശം ഉയർത്തി നഴ്സിംഗ് വിദ്യാർത്ഥികൾ മെഴുക് തിരി തെളിച്ച് സന്ദേശ യാത്ര നടത്തി. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് റാലി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ഡോ. ബി നാരായണനായക് റെഡ് റിബൺ ദീപം തെളിക്കൽ ഉദ്ഘാടനം ചെയ്തു. ഐ.എം.എ സെക്രട്ടറി അണ്ണപ്പ കാമത്ത്, എ.ആർ.ടി സെന്റർ മെഡിക്കൽ ഓഫീസർ ഡോ ഫാത്തിമ മുബീന, കെ.ഡി.എൻ. പി. പ്ലസ് പ്രൊജക്ട് ഡയറക്ടർ കുഞ്ഞികൃഷ്ണൻ, കോഡിനേറ്റർ കെ പൂർണ്ണിമ ഫാർമസിസ്റ്റ് സി.എ യൂസുഫ്, എ.ആർ.ടി കൗൺസിലർ വി അനിൽ കുമാർ , സ്റ്റാഫ് നഴ്സ് പ്രബിത, ഡാറ്റാ മാനേജർ പി.കെ സിന്ദു , കമ്മ്യൂണിറ്റി കെയർ കോർഡിനേറ്റർ കെ നിഷ, ഐ.സി.ടി.സി കൗൺസിലർ വേദാവതി പ്രസംഗിച്ചു. “അവകാശങ്ങളുടെ പാത തിരഞ്ഞെടുക്കൂ” എന്നസന്ദേശവുമായി തിങ്കളാഴ്ച ജനറൽ ആശുപത്രിയിൽ വിവിധ പരിപാടികൾ നടത്തും.