നിസാലിന്റെ മരണം വിശ്വസിക്കാനാവാതെ മുട്ടം ഗ്രാമം; എസ്.എം.എഫ് രോഗബാധിതനായതിനാല്‍ തെങ്ങ് വീഴുന്നത് കണ്ട് ഓടിമാറാനായില്ല

കണ്ണൂര്‍: മുട്ടത്ത് 10 വയസ്സുകാരന്‍ നിസാല്‍ തെങ്ങ് വീണു മരിച്ചതിന്റെ നടുക്കത്തിലാണ് നാട്. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന രോഗബാധിതനായ നിസാലിന് തെങ്ങ് ദിശതെറ്റി വന്നുവീഴുന്നത് കണ്ട് പെട്ടെന്ന് ഓടി മാറാന്‍ കഴിഞ്ഞില്ല. തെങ്ങ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത് മാറ്റുമ്പോള്‍ എതിര്‍വശത്ത് പറമ്പിനോട് ചേര്‍ന്നുള്ള വഴിയിലാണ് നിസാല്‍ നിന്നിരുന്നത്. തെങ്ങ് പിഴുതുമാറ്റുന്നത് കാണാന്‍ നിരവധി കുട്ടികളും എത്തിയിരുന്നു. എല്ലാവരെയും ഒരുവശത്തേക്ക് മാറ്റിയിരുന്നു. ജെസിബിയുടെ കൈ സ്ലിപ്പായി പിന്നിലേക്ക് തെങ്ങ് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ദാരുണ അപകടമുണ്ടായത്. വീടിന് സമീപത്ത് തെങ്ങ് പിഴുതുമാറ്റുന്നുണ്ടായിരുന്നു. ഇത് കാണാനായാണ് പത്തു വയസുകാരന്‍ അവിടെ പോയി നിന്നിരുന്നത്. വീട് നിര്‍മിക്കുന്നതിനായി പറമ്പിലെ തെങ്ങുകള്‍ ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റുന്നതിനിടയില്‍ ഒരു തെങ്ങ് ദിശ തെറ്റി കുട്ടി നില്‍ക്കുന്ന സ്ഥലത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സമീറ- മന്‍സൂര്‍ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്
മുട്ടം വെങ്ങര മാപ്പിള യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിസാല്‍. ഈ ദമ്പതികളുടെ മറ്റു രണ്ടു കുട്ടികളും എസ്എംഎ രോഗ ബാധിതരാണെന്നും നിസാല്‍ ഉള്‍പ്പെടെയുള്ള ഇവരുടെ ചികിത്സക്കായി ചികിത്സ കമ്മിറ്റി ഉള്‍പ്പെടെ രൂപീകരിച്ചിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page