പയ്യന്നൂര്‍: പാവങ്ങളുടെ പടത്തലവന്‍ എകെജിയുടെയും, കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇംഎംഎസിന്റെയും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രിയ നേതാവുമായ കോടിയേരി ബാലകൃണന്റെയും അര്‍ധകായ ഫൈബര്‍ ഗ്ലാസ് ശില്‍പം ഒരുങ്ങുന്നു. കണ്ണൂര്‍ പയ്യന്നൂരില്‍ ശില്‍പി ഉണ്ണി കാനായിയുടെ പണിപ്പുരയിലാണ് ശില്‍പം നിര്‍മിക്കുന്നത്. മൂന്നര അടി ഉയരമുളള ശില്‍പങ്ങള്‍ മൂന്ന് മാസം സമയമെടുത്താണ് ഒരുക്കിയത്. അടുത്ത ആഴ്ച്ച വഞ്ചിയൂര്‍ ജംഗ്ഷനില്‍ അനാച്ഛാദനം ചെയ്യുന്ന എകെജിക്കും ഇംഎംഎസിനും വെങ്കല നിറവും കുട്ടവിളയിലേക്ക് നിര്‍മിച്ച കോടിയേരി ബാലകൃഷ്ണന് ഒറിജിനല്‍ നിറവുമാണ് നല്‍കിയത്. കേരള ലളിതകലാ അക്കാദമി എക്‌സികുട്ടിവ് അംഗമായ ശില്‍പി ഉണ്ണി കാനായി പുനലൂരിലേക്കുള്ള മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയുടെയും മന്നത്ത് പത്മനാഭന്റെയും പ്രിയ ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെയുും 10 അടി ഉയരമുള്ള വെങ്കലശില്‍പത്തിന്റെ നിര്‍മ്മാണത്തിരക്കിലാണ്. സിപിഎം വഞ്ചിയൂര്‍ ലോക്കലാണ് ശില്പം ഒരുക്കുന്നത്. വിനോദിനി ബാലകൃഷ്ണനും ബിനീഷ് കൊടിയേരിയും കോടിയേരി ബാലകൃഷ്ണന്റെ കളിമണ്ണില്‍ തീര്‍ത്ത ആദ്യ രൂപം വിലയിരുത്താന്‍ കാനായില്‍ എത്തിയിരുന്നു.