വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

കൊല്ലം: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചു വിട്ടതായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായതെന്നു അദ്ദേഹം പറഞ്ഞു.
കരുനാഗപ്പള്ളി സമ്മേളനത്തില്‍ ഉണ്ടായ തെറ്റായ പ്രവണതയാണ്. നിലവിലെ കമ്മിറ്റിക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയില്ല. ഇക്കാരണത്താലാണ് കമ്മിറ്റി പിരിച്ചു വിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ പ്രയാസത്തിലാക്കിയ നിലപാട് അംഗീകരിക്കുവാന്‍ കഴിയില്ല. തെറ്റായ ഒരു പ്രവണതയും പാര്‍ട്ടി വച്ചു പൊറുപ്പിക്കില്ല. സമ്മേളന തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരായ നടപടി പരിശോധിച്ച് കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page

Light
Dark