‘അവര്‍ കുറുവാ സംഘങ്ങളല്ല’; പടന്നക്കാട് സിസിടിവിയില്‍ കുടുങ്ങിയ ആ രണ്ട് ആളുകള്‍ ഇവരാണ്

കാസര്‍കോട്: പടന്നക്കാട് ഒരു വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ആളുകള്‍ കുറുവാ സംഘങ്ങളല്ലെന്ന് പൊലീസ്. ഇതോടെ രണ്ട് ദിവസമായി നീണ്ട ആശങ്കകള്‍ക്ക് പരിഹാരമായി. പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ മലപ്പുറത്തുനിന്ന് പ്ലംബിങ് ജോലി അന്വേഷിച്ച് വന്ന യുവാക്കളാണെന്ന് കണ്ടെത്തി. ഇവരെ സംശയിക്കത്തക്ക ഒന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു. പടന്നക്കാടിന് സമീപത്തെ ഒരു വീട്ടിലെ സി.സി.ടി.വി ക്യാമറയിലാണ് വീട് നിരീക്ഷിച്ച് നടന്ന് പോകുന്ന രണ്ട് പേരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. സംസ്ഥാനത്ത് കുറുവ സംഘത്തിന്റെയടക്കം കവര്‍ച്ചസംഘങ്ങള്‍ ഭീഷണിയായിരിക്കെയാണ് രണ്ടുപേരെ സംശയിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിടുകയും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ക്യാമറയില്‍ പതിഞ്ഞ യുവാക്കളെ വ്യാഴാഴ്ച രാത്രി നീലേശ്വരം പൊലീസ് കണ്ടെത്തിയത്. താമസിച്ച വീട് അന്വേഷിക്കുകയായിരുന്നുവെന്നാണ് യുവാക്കളില്‍ നിന്ന് വ്യക്തമായത്. അതസേമയം വെള്ളിയാഴ്ച രാവിലെ നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംശയാസ്പദമായ രീതിയില്‍ മൂന്നുപേര്‍ നടക്കുന്നതായി പൊലീസില്‍ വിവരം ലഭിച്ചിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്റ്റേഷന് പരിസരത്ത് ജോലി ചെയ്യുന്ന വിറക് വെട്ട് തൊഴിലാളികളാണെന്ന് കണ്ടെത്തി. തമിഴ് നാട് സ്വദേശികളാണ് അവര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരിക്കാടി ടോള്‍ ബൂത്തില്‍ വാഹന നിയന്ത്രണവും ഹമ്പ് നിര്‍മ്മാണവും: ക്ഷുഭിതരായ നാട്ടുകാര്‍ പ്രതികരിച്ചു; ടോള്‍ പിരിവു തുടങ്ങുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉറപ്പ്
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കുമ്പളയില്‍ ലീഗിനു ഭൂരിപക്ഷം ലഭിച്ചാല്‍ ആരായിരിക്കും പ്രസിഡന്റ്? എ കെ ഹാരിഫോ, എം പി ഖാലിദോ? അതിനു പറ്റിയവര്‍ വേറെയുമുണ്ടെന്നും അവകാശവാദം; തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ കുമ്പളയില്‍ ആവേശത്തിര

You cannot copy content of this page