കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 8.77 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍. ഉപ്പള, പത്വാടിയിലെ അബൂബക്കര്‍ സിദ്ദിഖി (28)നെയാണ് മഞ്ചേശ്വരം എസ്.ഐ ഉമേശും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയില്‍ മീഞ്ച, കുളൂരില്‍ വച്ചാണ് അറസ്റ്റ്. അറസ്റ്റിലായ പ്രതിക്ക് മറ്റ് ഏതെങ്കിലും കേസുകളില്‍ ബന്ധം ഉണ്ടോയെന്നു അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.
