14 കാരിയായ മകളെ പീഡിപ്പിച്ചു; പിതാവിനെതിരെ പോക്സോ കേസ്

കാസര്‍കോട്: പതിനാലു വയസ്സുള്ള മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവിനെതിരെ ബേക്കല്‍ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. മലപ്പുറം ജില്ലക്കാരാണ് പീഡനത്തിനു ഇരയായ പെണ്‍കുട്ടിയും പിതാവും. സ്വദേശത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി അടുത്തിടെ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്ധുവീട്ടില്‍ എത്തിയിരുന്നു. ഈ സമയത്താണ് പീഡനത്തിനു ഇരയായ വിവരം അറിയിച്ചത്. ബന്ധുക്കളാണ് ഇക്കാര്യം ബേക്കല്‍ പൊലീസിനെ അറിയിച്ചത്. സംഭവം നടന്നത് മലപ്പുറം ജില്ലയില്‍ ആയതിനാല്‍ കേസ് ബന്ധപ്പെട്ട സ്റ്റേഷനിലേയ്ക്ക് കൈമാറുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page