കണ്ണൂര്‍: തളിപ്പറമ്പില്‍ വന്‍ കഞ്ചാവുവേട്ട. കാറില്‍ രഹസ്യ അറ ഉണ്ടാക്കി കടത്തുകയായിരുന്ന 25.07 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പെരിങ്ങോം മടക്കാംപൊയില്‍ സ്വദേശി എം.വി.സുഭാഷിനെ (43)യാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറും സംഘവും പിടികൂടിയത്.
രഹസ്യ വിവരത്തെത്തുടര്‍ന്ന് തളിപ്പറമ്പ് ദേശീയപാതയില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് കടത്ത് പിടികൂടിയത്. കാറില്‍ പ്ലാറ്റ്‌ഫോമിന് അടിയിലായി നിര്‍മ്മിച്ച രഹസ്യഅറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. 25.07 കിലോഗ്രാം കഞ്ചാവ് പരിശോധനയില്‍ കണ്ടെത്തി. ഗ്രേഡ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ.രാജേന്ദ്രന്‍, പി.വി. ശ്രീനിവാസന്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീ സര്‍ കെ.കെ. കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീകാന്ത് ടി.വി, വിനോദ്, കെ.സനേഷ്, പി.വി സൂരജ്.പി, അനില്‍കുമാര്‍.സി.വി എന്നിവരും പിടികൂടാനെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.
