കാസര്‍കോട്: തൊഴിലുറപ്പ്-കുടുംബശ്രീ യൂണിയന് (എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഗ്ദാനങ്ങള്‍ പാലിക്കുക, ക്ഷേമനിധി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ടറേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് സംസ്ഥാന പ്രസിഡണ്ട് എ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മാഹിന്‍ മുണ്ടക്കൈ ആധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി അഷ്റഫ് കൊടവഞ്ചി, ദേശീയ സെക്രട്ടറി ബീഫാത്തിമ ഇബ്രാഹിം, ജില്ലാ സെക്രട്ടറി മുത്തലിബ് പാറക്കട്ട, പി.ഐ.എ ലത്തീഫ്, എം.എ മക്കാര്‍, ശുക്കൂര്‍ ചെര്‍ക്കള, സുബൈര്‍ മാര, ഹനീഫ പാറ, മജീദ് സന്തോഷ് നഗര്‍, സാഹിനസലിം, സുഫൈജ അബൂബക്കര്‍, സക്കീന ബംബ്രാണി നഗര്‍, അമീര്‍ പെര്‍മുദെ, ഖദീജ കുമ്പള, മുഹമ്മദ് ഉപ്പള ഗേറ്റ്, സഹീദ യൂസഫ്, നൂര്ജഹാന് ചെങ്കള, നൈമുന്നീസ, താഹിറ യൂസഫ് കുമ്പള, ജമീല സിദ്ദിഖ്, ആയിഷ ഇബ്രാഹിം, ഷംസീദ ഫിറോസ് നേതൃത്വം നല്കി. ജില്ലാ സെക്രട്ടറി സക്കീല മജീദ് സ്വാഗതം പറഞ്ഞു.
