കാസര്‍കോട്: പള്ളിക്കര ബീച്ചില്‍ പട്ടാപ്പകല്‍ കഞ്ചാവു ബീഡി വലിക്കുകയായിരുന്ന യുവതിയെ പൊലീസ് കയ്യോടെ പിടികൂടി. നോര്‍ത്ത് ബംഗ്ളൂരു, ചോലനായക്ക്നഹള്ളി, ശംബുലേശ്വര ലേഔട്ടിലെ ശില്‍പ്പ (24)യെയാണ് ബേക്കല്‍ എസ്.ഐ പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ബീച്ചിന്റെ തെക്കുഭാഗത്തുള്ള സ്റ്റാച്യുവിനു സമീപത്തു കഞ്ചാവ് ബീഡി വലിക്കുകയായിരുന്നു യുവതിയെന്നു പൊലീസ് പറഞ്ഞു.
യുവതിയെ പിന്നീട് നോട്ടീസ് നല്കി ജാമ്യത്തില്‍ വിട്ടു.
