മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം 19കാരിയായ മകള്‍ കാറുമായി കടന്നു; കാര്‍ മീപ്പിരിയില്‍ ഉപേക്ഷിച്ച നിലയില്‍, യുവതി കാമുകനൊപ്പമെന്ന് സൂചന, കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: മാതാപിതാക്കളെ വീട്ടിനകത്ത് മുറിയില്‍ പൂട്ടിയിട്ട ശേഷം 19കാരിയായ മകള്‍ പിതാവിന്റെ കാറുമായി കടന്നു കളഞ്ഞു. പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ കാര്‍ ബന്തിയോട്, മീപ്പിരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യുവതി കാമുകനൊപ്പം ഉള്ളതായാണ് സൂചന. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നു കുമ്പള പൊലീസ് അധികൃതര്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം 3.45 മണിയോടെയാണ് സംഭവം. കയ്യാര്‍, ശാന്തിയോട് സ്വദേശിനിയാണ് കാറുമായി കടന്നു കളഞ്ഞത്. യുവതിക്കു നേരത്തെ ഒരു യുവാവുമായി പ്രണയബന്ധം ഉണ്ടായിരുന്നു. ഇതു മറികടന്ന് യുവതിയെ മറ്റൊരാള്‍ക്കു വിവാഹം ചെയ്തു കൊടുത്തിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനകം പ്രസ്തുത ബന്ധം ഒഴിഞ്ഞു. ഇതിനു പിന്നാലെ യുവതിയെ ഒരു തവണ വീട്ടില്‍ നിന്നു കാണാതാവുകയും പിറ്റേന്നാള്‍ തിരിച്ചുവരികയും ചെയ്തിരുന്നു. യുവതിയെ മറ്റൊരാള്‍ക്കു വിവാഹം കഴിച്ചു കൊടുക്കാനുള്ള ആലോചന നടക്കുന്നതിനിടയിലാണ് യുവതി കഴിഞ്ഞ ദിവസം മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം കാറുമായി കടന്നു കളഞ്ഞ സംഭവം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page