കാസർകോട്: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ രണ്ടു പ്രതികൾക്ക് 32, 42 വർഷം വീതം കഠിനതടവും 4 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കടമ്പാർ ചിഗുർപദേ ഹൗസിൽ നന്തേഷ് എന്ന സന്ദേശി(34)ന് 32 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും, ഡ്രൈവർ മജ്ജാർ ഹൗസ് നവീൻ കുമാർ ഷെട്ടി(34)ക്ക് 43 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയുമാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 16 വർഷം കൂടി കഠിനതടവ് അനുഭവിക്കണം. മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി ഐ അനുകുമാർ പ്രാഥമിക അന്വേഷണം നടത്തി. എസ്.എം. എസ് എ.എസ്.പി വിവേകുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായ്ക്കാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ വേണ്ടി എ കെ പ്രിയ ഹാജരായി.
