നിയന്ത്രണം തെറ്റിയ ഓട്ടോ മരത്തിലിടിച്ച് തകര്‍ന്നു; ഓട്ടോ ഉടമ മധൂര്‍, ഉളിയ സ്വദേശി മരിച്ചു

കാസര്‍കോട്: മംഗ്‌ളൂരു, കോണാജെയില്‍ ഉണ്ടായ അപകടത്തില്‍ മധൂര്‍, ഉളിയ സ്വദേശി മരിച്ചു. മധൂര്‍, റേഷന്‍ ഷോപ്പിനു സമീപത്തെ ടൈലര്‍ നാരായണ ഗട്ടി (50)യാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരത്തോടെ കോണാജെയിലാണ് അപകടം. ബന്ധുവിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് നാരായണഗട്ടിയും മറ്റു മൂന്നു പേരും കോണാജെയിലേക്ക് പോയത്. നാരായണഗട്ടിയുടെ സ്വകാര്യ ഓട്ടോയിലായിരുന്നു യാത്ര. മടക്കയാത്രക്കിടയില്‍ ഇറക്കം ഇറങ്ങുന്നതിനിടയില്‍ നിയന്ത്രണം തെറ്റിയ ഓട്ടോ റോഡരുകിലെ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
ഭാര്യ: സുമതി. മക്കള്‍: പ്രജ്വല്‍, പ്രഖ്യാത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page