കണ്ണൂര്‍: ബാങ്കുകളില്‍ മുക്കുപ്പണ്ടങ്ങള്‍ പണയപ്പെടുത്തി രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട്, ബേപ്പൂര്‍, നടുവട്ടം, പുഞ്ചപ്പാടത്തെ ആദില്‍ റോഷ (27)നെയാണ് തലശ്ശേരി എ.എസ്.പി ഷഹന്‍ഷായുടെ നേതൃത്വത്തില്‍ പിണറായി പൊലീസ് ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്‍ അറസ്റ്റു ചെയ്തത്. അഞ്ചരക്കണ്ടി, സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ തട്ടിപ്പു നടത്തിയ കേസിലാണ് അറസ്റ്റ്. വ്യാജസ്വര്‍ണ്ണ വളകള്‍ പണയം വച്ച് 1,84,000 രൂപയാണ് വായ്പയെടുത്തതെന്നു കേസില്‍ പറയുന്നു. അപ്രൈസര്‍മാര്‍ക്ക് തിരിച്ചറിയാനാകാത്ത രീതിയില്‍ മുക്കുവളകളില്‍ സ്വര്‍ണ്ണം പൂശിയാണ് തട്ടിപ്പ് നടത്തിയത്. അറസ്റ്റിലായ ആദില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന് നേരത്തെ അറസ്റ്റിലായ സംഘവുമായി ബന്ധം ഉള്ളയാളാണെന്നാണ് പൊലീസിനു ലഭിച്ച സൂചന.
