കണ്ണൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നു പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന കര്‍ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് ഞായറാഴ്ച രാവിലെ കണ്ണൂര്‍ ചെറുതാഴത്ത് മറിഞ്ഞത്.
23 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകട വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ബസിലുണ്ടായിരുന്നവരെ രക്ഷിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.
