കാസര്‍കോട്: ജാമിഅ സഅദിയ്യ അറബിയ്യ അമ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തിന് ദേളി സഅദാബാദില്‍ പതാക ഉയര്‍ന്നു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തി. പിന്നിട്ട അമ്പതാണ്ടിന്റെ പ്രതീകമായി 55 വീതം എസ്.വൈ.എസ്, എസ്.എസ്.എഫ്, എം.എസ്.എസ്.എ സഅദിയ്യ ശരീഅത്ത് സമാജം പ്രവര്‍ത്തകര്‍ സമസ്തയുടെ പതാകയേന്തി. സമസ്തയുടെ ഇപ്പോഴത്തെ പതാകക്ക് അംഗീകാരം നല്‍കിയ സമസ്ത സമ്മേളനം നടന്ന മാലിക് ദീനാറില്‍ നിന്നാണ് 165 അംഗ കര്‍മ്മസംഘം സമസ്തയുടെ മൂവര്‍ണക്കൊടിയേന്തി സഅദാബാദിലേക്ക് ചുവട് വെച്ചത്. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ കാദിര്‍ സഖാഫി നേതൃത്വം നല്‍കി. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. മാലിക് ദീനാര്‍ സിയാറത്തിന് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കി. സഅദാബാദിലെത്തിയ പതാക ജാഥയെ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, കെ.കെ ഹുസൈന്‍ ബാഖവി, ഉബൈദുല്ലാഹി സഅദി നദ്വി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര സംബന്ധിച്ചു. പ്രവാസി സംഗമത്തില്‍ എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ആധ്യക്ഷം വഹിച്ചു. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുല്‍ റഹ്‌മാന്‍ ദാരിമി, കെ.കെ.എം സഅദി, അഹ്‌മദ് ശിറിന്‍ എന്നിവരും കുടുംബിനികള്‍ക്ക് അഫീഫ അമീനും ക്ലാസിന് നേതൃത്വം നല്‍കും.