ദുബൈ: അന്തരിച്ച മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ഉപാധ്യക്ഷനും വ്യവസായ പ്രമുഖനുമായ എം.ബി യൂസുഫിന്റെ അനുസ്മരണ യോഗവും പ്രാര്‍ത്ഥനാ സംഗമവും ദുബൈ ബിസിനസ് ബേയിലെ ബേ ബൈറ്റ്‌സില്‍ നടന്നു. ദുബൈ കെ. എം.സി മംഗല്‍പാടി പഞ്ചായത്ത് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സംഗമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ സംബന്ധിച്ചു. യാഖൂബ് മൗലവി പുത്തിഗെ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അന്‍വര്‍ മുട്ടം,സിദ്ദീഖ് ബപ്പായിത്തൊട്ടി, ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരികെ, ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ സെക്രട്ടറി സുബൈര്‍ കുബണൂര്‍, മുഹമ്മദ് കളായി, ഇഖ്ബാല്‍ മണിമുണ്ട, മുനീര്‍ ബേരിക, അബ്ദുല്ല പുതിയോത്ത്, ജബ്ബാര്‍ ബൈദല, ഫാറൂഖ് അമാനത്, ജംഷീദ് അട്ക, റസാഖ് ബന്തിയോട്, ഹനീഫ് സ്വപ്നക്കൂട്,ഹാഷിം ബണ്ടസാല പ്രസംഗിച്ചു.
