മുന്‍ ഗുസ്തി എക്‌സിക്യൂട്ടീവ് ലിന്‍ഡ മക്മഹണ്‍ വിദ്യാഭ്യാസ സെക്രട്ടറി

-പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: ആദ്യ ട്രംപ് ഭരണകൂടത്തില്‍ പ്രവര്‍ത്തിച്ച മുന്‍ വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടൈന്‍മെന്റ് എക്സിക്യൂട്ടീവ് ലിന്‍ഡ മക്മഹോണിനെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദ്യാഭ്യാസ വകുപ്പ് ചുമതല ഏല്‍പ്പിച്ചു. സെനറ്റ് സ്ഥിരീകരിച്ചാല്‍, മക്മഹോണ്‍ ഈ വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുമെന്നു ട്രംപ് പറഞ്ഞു. വിദ്യാഭ്യാസ സെക്രട്ടറി എന്ന നിലയില്‍, അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ‘ചോയ്സ്’ വ്യാപിപ്പിക്കുന്നതിന് ലിന്‍ഡ അശ്രാന്തമായി പോരാടും. കൂടാതെ മികച്ച വിദ്യാഭ്യാസ തീരുമാനങ്ങള്‍ എടുക്കാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കും. മക്മഹോണിനെ ‘മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള കടുത്ത വക്താവ്’ എന്ന് ട്രംപ് പ്രസ്താവനയില്‍ വിശേഷിപ്പിച്ചു.
ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ ട്രാന്‍സിഷന്‍ ടീമിന്റെ കോ-ചെയര്‍ ആണ് 76 കാരനായ മക്മഹോണ്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച കേസ്: മാവോയിസ്റ്റ് നേതാവ് സോമനെ കാസര്‍കോട്ടെത്തിച്ച് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു; വിക്രംഗൗഡയെ വെടിവെച്ചു കൊന്ന പശ്ചാത്തലത്തില്‍ പ്രതിയെ എത്തിച്ചത് വന്‍ സുരക്ഷയോടെ

You cannot copy content of this page