പോക്കുവരവ് ആവശ്യത്തിനായി കൈക്കൂലിയായി 60,000 രൂപ ചോദിച്ചു; പ്രവാസിയില്‍ നിന്ന് ആദ്യഗഡു 25,000 രൂപ വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാറെ വിജിലന്‍സ് പിടികൂടി

കോട്ടയം: പ്രവാസിയില്‍ നിന്ന് പോക്കുവരവ് ആവശ്യത്തിനായി കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍. ഉല്ലല ആലത്തൂര്‍ സ്വദേശി സുഭാഷ്‌കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. 60,000 രൂപയാണ് തഹസില്‍ദാര്‍ ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായ 25,000 രൂപ വാങ്ങുന്നതിനിടെയാണ് തഹസില്‍ദാര്‍ പിടിയിലാകുന്നത്. പണം ആവശ്യപ്പെട്ട കാര്യം പ്രവാസി വിജിലന്‍സ് അധികൃതരെ അറിയിച്ചിരുന്നു. ഇതുപ്രകാരം പണം കൈമാറാന്‍ എടിഎം പരിസരം തഹസില്‍ദാര്‍ കാത്തുനിന്നു. 60,000 രൂപ ആവശ്യപ്പെട്ടെങ്കിലും വൈക്കം എസ്ബി.ഐ എടിഎമ്മില്‍ വച്ച് 25,000 രൂപ കൈമാറുകയായിരുന്നു. ഇതിനിടയില്‍ കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി വി ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page