നീലേശ്വരം വെടിക്കെട്ട് അപകടം; പ്രതികളുടെ ജാമ്യം റദ്ദാക്കിയ ജില്ലാ സെഷൻസ് കോടതിയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കാസർകോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകട കേസിലെ പ്രതികൾക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കിയ ജില്ലാ കോടതി വിധി രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ ടി ഭരതൻ, വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷ് എന്നിവർക്ക് കീഴ് കോടതി അനുവദിച്ച ജാമ്യം ജില്ലാ കോടതി റദ്ദാക്കിയിരുന്നു. ഈ വിധിയാണ് ഹൈക്കോടതി ഇന്ന് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്‌തത്‌. ജാമ്യം റദ്ദായെങ്കിലും പ്രതികൾ ഒളിവിലായിരുന്നു. പ്രത്യേക സംഘം ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടയിലാണ്‌, ഇവർ ഹൈക്കോടതിയെ സമീപിച്ച്‌ സ്‌റ്റേ വാങ്ങിയത്‌. രാജേഷിനെ ജാമ്യത്തിലെടുക്കാൻ ആളില്ലാത്തതിനാലാണ്‌ റിമാൻഡിൽ തുടരേണ്ടി . ഒമ്പതുപേരെ പ്രതിചേർത്ത കേസിൽ ഇനി അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്‌. കേസ് അടുത്തമാസം ഒമ്പതിന് വീണ്ടും പരിഗണിക്കും. ദുരന്തത്തിൽ ആറു പേരാണ് മരിച്ചത്. ഒൿടോബർ 28ന് അർദ്ധരാത്രിയിൽ ആയിരുന്നു വെടിക്കെട്ട് അപകടം നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച കേസ്: മാവോയിസ്റ്റ് നേതാവ് സോമനെ കാസര്‍കോട്ടെത്തിച്ച് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു; വിക്രംഗൗഡയെ വെടിവെച്ചു കൊന്ന പശ്ചാത്തലത്തില്‍ പ്രതിയെ എത്തിച്ചത് വന്‍ സുരക്ഷയോടെ

You cannot copy content of this page