ആലപ്പുഴ: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. എസ്.എൻ സദനത്തിൽ എസ്.സുരേഷ് കുമാറിനെയാണ് (കുമാർ -43) പോക്സോ നിയമ പ്രകാരം മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്കൂളുകളിൽ താൽക്കാലിക കായിക അധ്യാപകനായി ജോലിചെയ്ത് വന്നിരുന്ന സുരേഷ്കുമാർ കുട്ടികൾക്ക് കായികപരിശീലനം നൽകുന്നതിനിടെ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ആയിരുന്നുവെന്നാണ് കേസ്. വിദ്യാർഥിനി സംഭവം വീട്ടിലറിയിച്ചതിനെ തുടർന്ന് രക്ഷകർത്താക്കൾ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.ഒരാഴ്ചയായി പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ.അനീഷിൻ്റെ. നേതൃത്വത്തിൽ ഉള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് പിടികൂടിയത്. അതേസമയം പ്രതി ഇത്തരത്തിൽ പല വിദ്യാർത്ഥിനികൾക്ക് നേരെയും പീഡന ശ്രമം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാന്നാര്‍ എസ് ഐ അഭിരാം സി എസ്, വനിത എഎസ്‌ഐ സ്വര്‍ണ്ണ രേഖ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജിത്ത് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരിപ്രസാദ്, വിഷ്ണു എന്നിവരും പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
