കാസര്‍കോട്: പള്ളിയിലേക്ക് പോവുകയായിരുന്ന കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. ചെങ്കള, സന്തോഷ്‌നഗറിലെ തായലങ്ങാടി വില്ലയിലെ മുഹമ്മദിന്റെ മകന്‍ എസ്. അബ്ദുല്ല (63) യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം സന്തോഷ് നഗറിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ കാര്‍ ഓടിച്ച ആള്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
