കാസര്‍കോട്: ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് നിര്‍ത്തിയിട്ട ബസില്‍ നിന്നും 10,000 രൂപ കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. പെര്‍ള, വാണിനഗര്‍ സ്വദേശി ഉമ്മറി(59)നെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാര്‍, എസ്.ഐ കെ.ആര്‍ ഉമേശന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. നവംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ഉച്ചഭക്ഷണം കഴിക്കാനായി തലപ്പാടിക്കു സമീപത്തു നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ നിന്നാണ് പണം കവര്‍ച്ച പോയത്. ഡ്രൈവറുടെ സീറ്റിനു മുകള്‍ ഭാഗത്തുള്ള പെട്ടിയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു പണം. ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. കണ്ടക്ടര്‍ സോങ്കാല്‍, കോടിബയലിലെ അബ്ദുല്‍ ലത്തീഫ് നല്‍കിയ പരാതി പ്രകാരമാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്.