കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരായ രണ്ടു യുവതികളെ കാണാതായി. അജാനൂര്‍ ഇട്ടമ്മലിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയും ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയുമായ മിസ്രിയ (20)യെ നവംബര്‍ 15ന് ആണ് കാണാതായത്. രാവിലെ ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. രാത്രി എട്ടുമണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് മൈമൂന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കാഞ്ഞങ്ങാട്, സൗത്തിലെ കണ്ണമ്പതി ഹൗസിലെ സരിഗ (23)യെ ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് കാണാതായത്. സരിഗ വീട്ടില്‍ നിന്നു ജോലിക്കാണെന്നു പറഞ്ഞാണ് പോയത്. പിന്നീട് തിരിച്ചെത്തിയില്ലെന്നു മാതാവ് കെ. ശശികല ഹൊസ്ദുര്‍ഗ് പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. ഇരു പരാതികളിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
