കാസർകോട്: ഭൂവനേശ്വറിൽ നടന്ന ദേശീയ ട്രൈബൽ സ്കൂൾ കലോത്സവത്തിൽ നാടകത്തിൽ കേരളത്തിന് ഒന്നാം സ്ഥാനം.25 സംസ്ഥാനങ്ങൾ പങ്കെടുത്ത മത്സരത്തിൽ കരിന്തളം ഏകലവ്യ ട്രൈബൽ സ്കൂൾ അവതരിപ്പിച്ച
‘ദ സ്‌കൈ ഓഫ് ദി ലാൻഡ് ലെസ്’ എന്ന നാടകമാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. പദ്മനാഭൻ ബ്ലാത്തൂരിന്റേതാണ് രചന. നാടകത്തെ ഇംഗ്ലീഷലേക്ക് മൊഴിമാറ്റം നടത്തിയത് മൻമദൻ നീലേശ്വരമാണ്. ഉദയൻ കുണ്ടംങ്കുഴിയാണ് സംവിധാനം. തുടർച്ചയായ മൂന്നാം വർഷമാണ് ദേശീയ തലത്തിൽ കേരളത്തിന് നാടകത്തിൽ സമ്മാനം ലഭിക്കുന്നത്.
