ദുബായ്: കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘കൂട്ടം’ യു.എ.ഇ.യുടെ നേതൃത്വത്തിലുള്ള കൂട്ടം കബഡി സീസണ്‍ 3 ഡിസംബര്‍ 7നു രാത്രി എട്ടു മുതല്‍ അജ്മാന്‍ വിന്നേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. യു.എ.ഇയില്‍ കബഡി വസന്തത്തിനു തുടക്കമിടുന്നതായിരിക്കും കൂട്ടം കബഡി സീസണ്‍-3.
ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി ജയരാജ് ബീംബുങ്കാല്‍ ചെയര്‍മാനും ഉമേഷ് കുണ്ടംപ്പാറ, പ്രസിഡന്റും അരവിന്ദന്‍ കുണ്ടംകുഴി സെക്രട്ടറിയും വിനോദ് കുമാര്‍ മുല്ലച്ചേരി ട്രഷറര്‍ ആയുമുള്ള കമ്മിറ്റിയാണ് നേതൃത്വം കൊടുക്കുന്നത്. കൃഷ്ണകുമാര്‍ കക്കോട്ടമ്മ ജനറല്‍ കണ്‍വീനറും കെ.ടി നായര്‍ ഫിനാന്‍സ് കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. 300ല്‍ അധികം അംഗങ്ങളാണ് കൂട്ടത്തിലുള്ളത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സ്‌കൂളിന്റെ വികസന മേഖലകളും ഊന്നി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന മുന്‍തൂക്കം കൊടുക്കുന്നതെന്നു ചെയര്‍മാന്‍ ജയരാജ് ബീംബുങ്കാല്‍ പറഞ്ഞു.
