ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ ഓടുന്ന സ്കൂള്‍ ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. ഡ്രൈവര്‍, കണ്ടക്ടര്‍, സ്കൂള്‍ അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയില്‍ ആണ് നടപടി. ബുധനാഴ്ച വൈകീട്ട് ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ പെണ്‍കുട്ടിയെ ബസില്‍ വച്ച് മാറിമാറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടി തുടര്‍ന്ന് സ്കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അതേസമയം, പെണ്‍കുട്ടിയുടെ മാതാപിതാക്കളും പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട് കുടുംബം പങ്കുവച്ചിട്ടില്ല
