സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ കാറില്‍ കയറ്റി കൊണ്ടു പോയി ഉമ്മ വച്ചു; കടമായി നല്‍കിയ ഒരു പവന്‍ വള തിരിച്ചു നല്‍കിയില്ല, യുവതിയുടെ പരാതിയില്‍ രണ്ടു മക്കളുടെ അച്ഛനായ യുവാവിനെതിരെ കേസെടുത്തു

കാസര്‍കോട്: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ഉമ്മവയ്ക്കുകയും കടമായി വാങ്ങിയ ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണവള തിരികെ കൊടുത്തില്ലെന്നും പരാതി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 23കാരിയാണ് പരാതിക്കാരി. യുവതി നല്‍കിയ പരാതിയിന്മേല്‍ രാജപുരം, പാണത്തൂരിലെ ജിത്തു എന്നയാള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ് ജിത്തു.
സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണവള കടമായി നല്‍കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. എന്നാല്‍ വള തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page