കാസര്‍കോട്: യു.കെ വിസ വാഗ്ദാനം ചെയ്ത് 16,80,000 രൂപ തട്ടിയെടുത്തതായി പരാതി. ചിറ്റാരിക്കാലിലെ ജെയ്സണ്‍ ജയിംസിന്റെ ഭാര്യ ദിവ്യ പി. തോമസിന്റെ പരാതി പ്രകാരം രണ്ടുപേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. തളിപ്പറമ്പ്, നടുവില്‍, ചൊവ്വേലിക്കുടിയില്‍ ഹൗസിലെ ജോസഫ് (38), ചിറ്റാരിക്കാല്‍ പുലിയനാട്ട് ഹൗസിലെ നിഥിന് പി ജോയ് (34) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2023 ഒക്ടോബര്‍ ഏഴു മുതല്‍ പല തവണകളായി പണം കൈപ്പറ്റുകയും പിന്നീട് പണമോ വിസയോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് ദിവ്യയുടെ പരാതി. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
