ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്റര്‍; വാര്‍ഷിക ജനറല്‍ ബോഡി ഡിസംബര്‍ 8 ന്

പിപി ചെറിയാന്‍

ഡാളസ്: ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററിന്റെ ജനറല്‍ ബോഡി യോഗം ഡിസംബര്‍ 8ന് ഉച്ചയ്ക്ക് 3.30-ന് പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേരും. മുന്‍ മീറ്റിംഗ് മിനിറ്റ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക, അംഗത്വ അപ്ഡേറ്റ് പുതുക്കിയ ഫോം, അല്ലെങ്കില്‍ പുതുക്കിയ ലിസ്റ്റ്, ബൈലോ ഭേദഗതി ബിഎല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന പദ്ധതി, ബില്‍ഡിംഗ് സെക്യൂരിറ്റി അപ്ഡേറ്റ് ചെയ്ത ക്യാമറ സിസ്റ്റം, പ്രൊജക്റ്റ് അപ്ഡേറ്റുകള്‍, അര്‍ദ്ധ വാര്‍ഷിക അക്കൗണ്ട്, 2025-2026 ലേക്കുള്ള ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ തിരഞ്ഞെടുപ്പ് എന്നിവയാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സെക്രട്ടറി സൈമണ്‍ ജേക്കബിന്റെ അറിയിപ്പില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page