ബംഗളൂരു: വീട്ടില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. വിനയായത് ഫേസ്ബുക്കില്‍ യുവതിയിട്ട വിഡിയോ. ബംഗളൂരുവിലാണ് സംഭവം. എംഎസ്ആര്‍ നഗര്‍ മൂന്നാം മെയിനില്‍ താമസിക്കുന്ന സിക്കിം സ്വദേശികളായ കെ സാഗര്‍ ഗുരുങ് (37), ഭാര്യ ഊര്‍മിള കുമാരി (38) എന്നിവരെയാണ് സദാശിവനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഫാസ്റ്റ് ഫുഡ് ബിസിനസ് നടത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഊര്‍മിള ഫേസ്ബുക്ക് പേജില്‍ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യുന്ന കൂട്ടത്തില്‍ വീട്ടില്‍ പൂച്ചട്ടികളില്‍ വളരുന്ന വിവിധ ചെടികളുടെ വീഡിയോയും ചിത്രങ്ങളും ഇട്ടിരുന്നു. 17 പൂച്ചട്ടികളില്‍ രണ്ടെണ്ണം കഞ്ചാവ് ചെടിയായിരുന്നു. സംശയം തോന്നിയ ഫോളവേഴ്സ് പൊലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, കഞ്ചാവ് വില്‍ക്കുന്നതിനും വേഗത്തില്‍ പണം സമ്പാദിക്കുന്നതിനുമായാണ് ചെടികള്‍ വളര്‍ത്തിയതെന്ന് ദമ്പതികള്‍ പറഞ്ഞതായാണ് സൂചന. 54 ഗ്രാം ഭാരമുള്ള കഞ്ചാവ് ചെടികള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഒക്ടോബര്‍ 18 നാണ് വീഡിയോയും ഫോട്ടോകളും പോസ്റ്റ് ചെയ്തത്.