പി പി ചെറിയാന്‍
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ വെല്ലുവിളിച്ച മുന്‍ അംബാസഡര്‍ നിക്കി ഹേലിയേയും മൈക്ക് പോംപിയോയേയും തന്റെ കാബിനറ്റിലേക്കു ക്ഷണിക്കില്ലെന്നു ട്രംപ് ശനിയാഴ്ച ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പ്രഖ്യാപിച്ചു. പൊതുതിരഞ്ഞെടുപ്പില്‍ ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതിന് മുമ്പ് പോംപിയോയും ഹേലിയും അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പ്രൈമറി സമയത്ത് ശക്തമായി ആക്രമിക്കുകയും മത്സരത്തിന്റെ അവസാന ആഴ്ചകളില്‍ അദ്ദേഹത്തിന്റെ പ്രചാരണത്തെ വിമര്‍ശിക്കുകയും ചെയ്തതോടെ ഹാലിക്കു രണ്ടാം തവണയും ട്രംപിനൊപ്പം ചേരാനുള്ള സാധ്യത കുറഞ്ഞിരുന്നു. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തന്റെ ഉന്നത രാഷ്ട്രീയ ഉപദേഷ്ടാവും തന്ത്രജ്ഞനുമായ സൂസി വൈല്‍സിനെ വെള്ളിയാഴ്ച ട്രംപ് തന്റെ ആദ്യത്തെ പരമ പ്രധാന നിയമനം നടത്തിയിരുന്നു. അതിനെത്തുടര്‍ന്നാണ് ഹേലിയെയും പോംപിയോയെയും കുറിച്ചുള്ള ട്രംപിന്റെ പോസ്റ്റ്.
‘മുമ്പ് അവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ വളരെയധികം ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു, ഇപ്പോള്‍ നമ്മുടെ രാജ്യത്തിനു വേണ്ടി അവര്‍ ചെയ്ത സേവനത്തിന് അവരോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.’-പോസ്റ്റ് തുടര്‍ന്ന് പറഞ്ഞു.