കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാനക്കാരിയായ യുവതി കുത്തേറ്റ് മരിച്ചു. അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് അസം സ്വദേശിയായ മൊഹര്‍ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കൊലപ്പെടുത്തിയ ശേഷം സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയും വിഷം കഴിക്കുകയും ചെയ്ത ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
