ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറയ്ക്ക് സമീപം ട്രെയിന്‍ പാളം തെറ്റി. സെക്കന്തരാബാദ്- ഷാലിമാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 5:31 ഓടെ കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള നാല്‍പൂരിലാണ് പ്രതിവാര പ്രത്യേക ട്രെയിന്‍ അപകടത്തില്‍ പെട്ടത്. പാളം തെറ്റിയ നാല് കോച്ചുകളില്‍ ഒരു പാഴ്സല്‍ വാനും ഉള്‍പ്പെടുന്നു. റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനും യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും ട്രെയിനുകളും ബസുകളും സ്ഥലത്ത് എത്തിച്ചു.
